തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപ തിരിച്ചു നൽകാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചതിൽ പ്രതിഷേധം. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തെത്തുടർന്ന് തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

മാപ്രാണം സ്വദേശി ഏറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിനയാണ് (70) മരിച്ചത്. ചികിത്സയ്ക്കായി നിക്ഷേപം തിരിച്ചു നൽകണമെന്നു ദേവസി 6 മാസത്തോളമായി നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലം എംഎൽഎയായ മന്ത്രി ആർ.ബിന്ദു എത്താതെ പിരിഞ്ഞുപോകില്ലെന്നാണു നാട്ടുകാർ അറിയിച്ചത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ആർഡിഒ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി. അതേസമയം, ബാങ്ക് സംസ്കാര ചടങ്ങിനായി 2 ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിനു നൽകുമെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക