തിരുവനന്തപുരം: ജി.സുധാകരന്‍ പൊതുമരാമത്ത്​ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ്​ അന്വേഷണം നടത്തണമെന്ന്​ എ.എം.ആരിഫ്​ എം.പി. പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസിന്​ ഇതുമായി ബന്ധപ്പെട്ട്​ കത്ത്​ നല്‍കി.

ദേശീയപാത 66ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ്​ ആരോപണം. 2019ലാണ്​ ദേശീയപാതയുടെ നിര്‍മാണം നടത്തിയത്​. അത്യാധുനിക ജര്‍മ്മന്‍ സാ​ങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണമെന്നും ആരിഫ്​ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. മൂന്ന്​ വര്‍ഷം ഗ്യാരണ്ടിയോടെയാണ്​ ദേശീയപാത നിര്‍മിച്ചത്​​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഒന്നര വര്‍ഷം കൊണ്ടു തന്നെ ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിലൂടെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ്​ സംശയിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ്​ അന്വേഷണം ആവശ്യമാണെന്നും എ.എം.ആരിഫ്​ ​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക