
തൃശൂര്‍: എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം. വിദ്യാര്‍ത്ഥിനികളോട് മോശമായി പൊരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. വിയ്യൂര്‍ ജയിലിലെ ജീവനക്കാരനാണ് ശല്യം ചെയ്‌തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോളേജിന് മുമ്ബില്‍ കാറില്‍ വന്ന ഇയാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഹോണ്‍ മുഴക്കി. പിന്നീട് കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടികളെ അധിക്ഷേപിച്ചു.