സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍. ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്. ‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച്‌ കാണരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘എന്‍റെ ഏറ്റവും നല്ല ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. ഞാന്‍ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല. തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും ഞാന്‍ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കില്‍, അതാണ് എന്‍റെ വിജയമെന്നും’ ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും അധ്വാനത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് ഖുശ്ബു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍,സത്യരാജ്, പ്രഭു, മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവായി രാഷ്ട്രീയത്തിൽ എത്തിയത് ആരംഭിക്കുമ്പോൾ ബിജെപി പാളയത്തിൽ ആണ് പ്രവർത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക