
കെ ടി ജലീല്‍ എംഎല്‍എ– എം പി ഫാത്തിമക്കുട്ടി ദമ്ബതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏര്‍ഷ്യംവീട്ടില്‍ ഷമീറിന്റെയും ജസീറയുടെയും മകള്‍ ശുഅയ്ബയാണ് മുഹമ്മദ് ഫാറൂഖിന്റെ വധു. രണ്ടത്താണി ആറ്റുപുറം കല്ലന്‍ സൈതലവിയുടെയും കുഞ്ഞിഫാത്തിമയുടെയും മകന്‍ ഡോ. മുഹമ്മദ് ഷരീഫാണ് സുമയ്യ ബീഗത്തിന്റെ വരന്‍.
ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.