കൗമാരക്കാരനായ തന്റെ മകന്‍ മൂന്നുതവണ വിവാഹിതയായ 32 വയസുള്ള സ്ത്രീയെ വിവാഹം കഴിച്ചുവെന്നാരോപിച്ച്‌ പിതാവ് ബാലാവകാശ കമിഷനില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലാണ് സംഭവം. തന്റെ മകനെ കൊണ്ട് അവര്‍ നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

നിരക്ഷരനായ തന്റെ മകനെക്കൊണ്ട് ഖുതാര്‍ ഗ്രാമത്തിലെ ഗ്രാമ സര്‍പഞ്ചിന്റെ നിര്‍ദേശപ്രകാരം വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. മുമ്ബ് മൂന്ന് തവണ വിവാഹിതയായ യുവതിയുമായി ഒരാഴ്ച മുമ്ബ് നിര്‍ബന്ധിത വിവാഹം നടത്തിയതിനുശേഷം കൗമാരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നും പിതാവ് പറയുന്നു.

ഇത് ആദ്യമായാണ് കമിഷന് മുന്നില്‍ ഇത്തരമൊരു കേസ് വരുന്നതെന്ന് എസ്സിപിസിആര്‍ അംഗം ബ്രജേഷ് ചൗഹാന്‍ പറഞ്ഞു.
അനധികൃത വിവാഹം അസാധുവാക്കാന്‍ ഞങ്ങള്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് (WCD) കത്തെഴുതിയിട്ടുണ്ട്. മെയ് 24 ന് സിങ്ഗ്രൗലി ജില്ലാ കലക്ടറെയും എസ്പിയെയും ഇക്കാര്യം അറിയിച്ചിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ കമിഷനില്‍ റിപോര്‍ട് സമര്‍പ്പിക്കാനും അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ‘ എന്നും ചൗഹാന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക