ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ഡുഡു നഗരത്തില്‍ സഹോദരിമാരായ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച സ്ത്രീകളില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സഹോദരിമാരായ കലു മീന (25) , മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. ഇതില്‍ മംമ്ത, കംലേഷ് എന്നിവര്‍ പൂര്‍ണ ഗര്‍ഭിണികളായിരുന്നു. മരിച്ച കുട്ടികള്‍ രണ്ടും കലു മീനയുടേതാണ്. ഒരാള്‍ക്ക് നാല് വയസ്സും മറ്റെയാള്‍ക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരേ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. 15 ദിവസം മുമ്ബ് ഭര്‍തൃമാതാവിന്റെ മര്‍ദനത്തില്‍ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക