ഉദയ്പൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യ വ്യാപകമായി പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടത്തുന്ന യാത്രയ്ക്ക് ഭാരത് ജോഡോ യാത്ര (ഇന്ത്യയെ ബന്ധിപ്പിക്കുക) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സമൂഹത്തിന്റെ ഐക്യം ഉറപ്പിക്കുക, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നിവയാണ് യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

‘ സമൂഹിക ഐക്യം ശക്തമാക്കുക, നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കുക, ഇന്ത്യയിലെ കോടികണക്കിന് വരുന്ന ജനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുക എന്നിവയാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്’ ചിന്തന്‍ ശിബിരില്‍ സോണിയ ഗാന്ധി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയില്‍ ആഭ്യന്തരമായി വരുന്ന മാറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ നിര്‍വാഹകാര്യ സമിതിയെ രൂപീകരിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.’ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരിക. പാര്‍ട്ടിയിലെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്, ജനസംബര്‍ക്ക പരിപാടികള്‍ തുടങ്ങി സാമ്ബത്തിക കാര്യങ്ങളുള്‍പ്പെടെ എല്ലാം ഇതിനെ ആശ്രയിച്ചായിരിക്കും’ സോണിയ ഗാന്ധി അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക കാര്യ സമിതി നിന്ന് തെരഞ്ഞെടുത്ത അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപദേശകാര്യ സമിതി രൂപീകരിക്കുമെന്നും ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നും സോണിയാ ഗാന്ധി കൂട്ടിചേര്‍ത്തു.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്നും അതിനായി എല്ലാ പ്രവര്‍ത്തകരും ജനങ്ങളുമായി നിരന്തരം ഇടപഴകണമെന്നും രാഹുല്‍ ഗാന്ധിയും ആഹ്വാനം ചെയ്തു. നമുക്ക് പോരാടേണ്ടത് വലിയ ശക്തിയോടാണ് അവര്‍ മുതലാളിത്തവുമായി ചങ്ങാത്തമുള്ളവരാണ്. അവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഞാന്‍ കൂടെയുണ്ടാകുമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക