അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. 59സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തു വന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റ് ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക