കോട്ടയം: പാലായില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈം​ഗികമായി പീഡിപ്പിക്കുകയും 3 പവന്‍ സ്വര്‍ണവും 5 ലക്ഷത്തോളം രൂപയും തട്ടിയെടുത്ത യുവാവ് പിടിയില്‍. പാലാ കത്രീഡല്‍ പള്ളിക്ക് പുറകിലായി വാടകയ്ക്ക് താമസിച്ചിരുന്ന അയര്‍ക്കുന്നം തെക്കേ മഠത്തില്‍ സോനു രാജനെ(29 )യാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്റ്റര്‍ കെ.പി തോംസണ്‍ അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തോളം സോനു യുവതിയെ കൂടെ താമസിപ്പിച്ചു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

2020 മുതല്‍ സോനുവും പരാതിക്കാരിയും ഭാര്യ ഭര്‍ത്താക്കന്മാരെപ്പോലെ കടപ്പാട്ടൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഈ സമയത്ത് പ്രതി പലപ്പോഴായി പരാതിക്കാരിയുടെ കൈയില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൈക്കലാക്കി. തുടര്‍ന്ന് സോനു കഴിഞ്ഞ മാസം 14ന് സ്വന്തം വീട്ടിലേയ്ക്ക് പോവുകയും തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക