തിരുവനന്തപുരം: ശമ്ബളമുടക്കത്തില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയില്‍ (KSRTC) ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് (Strike) ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. എന്നാല്‍, സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ല. അതേസമയം, ഭരണകക്ഷി സംഘടനയായ എഐടിയുസി പണിമുടക്കില്‍ പങ്കെടുക്കും.

അതേസമയം, പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ (KSRTC) ഡയസ്നോണ്‍ (dies-non) പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. സിഐടിയു, ബിഎംഎസ്, ടി‌ഡിഎഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തിയത്. ശമ്ബളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈമാസം 21 ന് ശമ്ബളം നല്‍കാമെന്നാണ് മാനേജ്‌മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10 ന് ശമ്ബളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല.അതേസമയം, സമരത്തിനെതിരെ സിഐടിയു രംഗത്തുവന്നു. സമയം രാഷ്ട്രീയപ്രേരിതമാണെന്നും പ​ങ്കെടുക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. പത്താം തീയതി ശമ്ബളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക