കൊലപാതകശ്രമകേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ കായംകുളം ഏരിയ ജോയിന്റെ സെക്രട്ടറി സാജിദ് ഷാജഹാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ച സംഭവത്തെ ന്യായികരിച്ച്‌ ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

കൊലപാതക ശ്രമത്തിനാണ് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. സാജിദ് നേരത്തെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ജയില്‍ വാസം അനുഭവിച്ച നേതാവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു മാസം ഇയ്യാള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും പാർട്ടിക്കുള്ളിലെ ചിലരുടെ സംരക്ഷണയില്‍ പൊലീസ് ഇയാളെ വിട്ടയക്കുകയാണെന്ന പരാതിയും ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക