പത്തനംതിട്ട: നെടുമ്ബാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിനാണ് ഗുരുതര പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 30 അടി മുകളില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയിലേക്കാണ് കാറ് വീണത്. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പൊലീസിനെ അറിയിച്ച്‌ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക