പത്തു വയസുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് സ്വദേശി വസന്ത (42) യെയാണ് പെണ്‍കുട്ടിയെ പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി പലതവണ പീഡിപ്പിച്ചന്ന കേസില്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്‌തു കൊടുത്തതിന് ഇവര്‍ക്കെതിരെ ഇതേ കോടതിയില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. കുറ്റകൃത്യത്തെ കുറിച്ച്‌ അറിവുണ്ടായിട്ടും മറച്ചുവെച്ചതിന് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ചെറുമുകത്ത് ദാസിന് ആറ് മാസം തടവു ശിക്ഷയും കോടതി വിധിച്ചു. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്പെക്ടര്‍ ടിപി ഫര്‍ഷാദാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക