ലിവിവ് : ഉക്രൈന്‍ അധിനിവേശം നടക്കുന്ന സാഹചര്യത്തില്‍ ഏവരെയും അമ്ബരപ്പിച്ച്‌ ഉക്രൈന്‍ സന്ദര്‍ശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദര്‍ശനം നടത്തിയത്. ലിവീവ് റീജിയണല്‍ ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സമിതിയില്‍ 2011 മുതല്‍ ആഞ്ജലീന പ്രത്യേക പ്രതിനിധിയാണ്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് സൂചന.

ലിവിവില്‍ എത്തിയ താരം ഏപ്രില്‍ ആദ്യ വാരം ക്രാമാറ്റോര്‍സ്ക് റെയില്‍വേ സ്റ്റേഷനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടു. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ താരം വാഗ്ദാനം ചെയ്തു. കുട്ടികളോടൊപ്പം കുറച്ച്‌ സമയം ചിലവഴിച്ചു. കുട്ടികളുടെ അവസ്ഥ അവരെ വേദനിപ്പിച്ചു എന്നും അവരുടെ സ്വപ്നങ്ങളെ കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തിയെന്നും ഗവര്‍ണര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അവരുടെ ഈ സന്ദര്‍ശനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അപ്രതീക്ഷിതമായിരുന്നു. ലിവിവ് മേഖലയില്‍ താരത്തെ കണ്ട പലര്‍ക്കും അത് ശരിക്കും അവരാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല . എന്നാല്‍, ഫെബ്രുവരി 24 മുതല്‍, അവിശ്വസനീയമായ ഒരുപാട് കാര്യങ്ങള്‍ ഇവിടെ ഉണ്ടെന്ന് ഉക്രൈന്‍ ലോകത്തെ മുഴുവന്‍ കാണിച്ചു. അവരടക്കമുള്ളവര്‍ കൂടെയുണ്ടെന്ന് മനസിലാകുന്നു’, ഗവര്‍ണര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക