നടി മഞ്ജുവാര്യരുടെ കാർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ്. തമിഴ്‌നാട്ടില്‍ പതിവ് തിരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും പരിശോധിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ജുവിന്റെ കാറും തടഞ്ഞ് നിർത്തി പരിശോധിച്ചത്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില്‍ വച്ചാണ് മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ചത്. പരിശോധിച്ച ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളയിംഗ് സ്ക്വാഡ് മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജുവിനൊപ്പം മാനേജറും ഉണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് മഞ്ജുവായിരുന്നു. നിര്‍ത്തിയ കാറില്‍ നടിയെ കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാൻ വന്നു. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാൻ സഹകരിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക