മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍‌ പോകുമ്ബോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനൊന്നും രാഷ്ട്രീയ കേരളം പ്രധാന്യം കല്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിതാക്കന്മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍ക്കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകള്‍ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണു. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകള്‍ ഉണ്ടാവില്ല. കൊണ്ടുപോകുന്നവര്‍ക്ക് കാര്യവുമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിക്ക് അത്ര പെട്ടെന്ന് കേരളത്തില്‍ വേരുണ്ടാക്കാൻ കഴിയില്ല. അവർ സ്വാഭാവികമായും പല പരീക്ഷണവും നടത്തി നോക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈ ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക