തന്റെ മക്കള്‍ ബിജെപിയില്‍ പോകില്ലെന്ന് ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ. വെട്ടി തുണ്ടമാക്കിയാലും എന്റെ 3 മക്കളും ബിജെപിയില്‍ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. മക്കള്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിനെതിരെ ആണ് മറിയാമ്മ രംഗത്തെത്തിയത്. പത്തനംതിട്ടയില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം പോകുമെന്നും മറിയാമ്മ അറിയിച്ചു.

അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ല. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണ്. എകെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുളളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകൻ അനില്‍ ആൻ്റണി ബിജെപിയില്‍ പോയതിന്റെ കാരണം അറിയില്ല. അനില്‍ ബിജെപിയില്‍ പോയത് വളരെ വേദനിപ്പിച്ചു. അനില്‍ മത്സരിക്കുന്ന പത്തനംതിട്ടയില്‍ യുഡിഎഫിനായി പ്രചരണത്തിന് പോകും. അനിലിന് എതിരെയല്ല. ആശയത്തിനെതിരെയാണ് പ്രചാരണം നടത്തുകയെന്നും മറിയാമ്മ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക