മുംബയ്: കണ്ടെയ്ന‌റില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകള്‍ തീ പിടിത്തത്തില്‍ നശിച്ചു. നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഇ വി എന്ന കമ്ബനിയുടെ വാഹനങ്ങളാണ് കത്തി നശിച്ചത്.

ഈ മാസം ഒമ്ബതിനാണ് സംഭവം നടന്നത്. കണ്ടെയ്നറില്‍ നിന്നും വലിയ തോതില്‍ പുക വന്നതോടെയാണ് വാഹനം നിറുത്തി പരിശോധിച്ചത്. മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീ പിടിച്ചത്. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ 40 സ്കൂട്ടറുകളാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. അഗ്നിസുരക്ഷാസേനയെത്തിയാണ് തീ അണച്ചത്. അതേസമയം, തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെയായി ഇലക്‌ട്രിക് സ്കൂട്ടറിന് തീ പിടിക്കുന്ന സാഹചര്യം ഏറി വരികയാണ്. സംഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക