ഇന്ത്യയിലെ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലെ അതികായന്മാരാണ് ഒല. ഇ.വി സ്‌കൂട്ടറുകളിലെ തലതൊട്ടപ്പന്മാര്‍ 2024ല്‍ വലിയ പദ്ധതികള്‍ ആവിക്ഷ്‌കരിച്ച്‌ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.വാഹന വിപണിയിലെ സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതി ബുക്കിംഗും ഡെലിവറിയും സര്‍വീസുമെല്ലാം ഓണ്‍ലൈനായി നടത്തിയ കമ്ബനിക്ക് പുതുവര്‍ഷത്തിലും പല വ്യത്യസ്ഥമായ പദ്ധതികളും നടപ്പിലാക്കാന്‍ ഉദ്ധേശമുണ്ട്.

കമ്ബനിക്ക് S1 സീരീസ് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ടൂവീലര്‍ റെന്റല്‍ സര്‍വീസ് തുടങ്ങുന്നതിനെ പറ്റിയുള്ള വിവരം ഓല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗര്‍വാളാണ് X സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുനന്ത്. പക്ഷേ ഇതിന്റെ സാധ്യതകളെ പറ്റി കമ്ബനി പഠിച്ചുവരുന്നതേയുള്ളൂവെന്നാണ് വിവരം. ഗോവ പോലുള്ള വിനോദസഞ്ചാര നഗരങ്ങളിലായിരിക്കും S1 സീരീസ് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്പം കമ്ബനിക്ക് ഗുണകരമായ തരത്തിലുള്ള നിര്‍ദേശങ്ങളും ഭവിഷ് അഗര്‍വാള്‍ പൊതുജനങ്ങളോട് കമന്റായി രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മികച്ച നിര്‍ദേശങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് ഓല S1X+ ഇലക്‌ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുമെന്നും അദേഹം അറിയിച്ചു.റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷമാദ്യം ഔദ്യോഗികമായി റെന്റല്‍ ബിസിനസിലേക്ക് പ്രവേശിച്ചിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് ഒലയുടേയും നീക്കം. പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ കമ്ബനിയുടെ മാര്‍ക്കറ്റിലെ അപ്രമാദിത്യം ഇനിയും വര്‍ദ്ധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക