മുംബൈയിലെ ഹീര പന്നാ മാളില്‍ വമ്ബന്‍ തീപിടിത്തം. വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. ഒഷിവാര പോലീസ് സ്റ്റേഷന് സമീപമാണ് മാള്‍.ഇതുവരെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 12 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

വീഡിയോ ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക