കോട്ടയം മേലുകാവ് സെന്ററില്‍ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക