മാരുതി സുസുക്കിയുടെ ബംഗ്ലൂരുവിലെ കോറമംഗലയിലുളള നെക്സ ഷോറൂമിന് തീപിടിച്ചിരിക്കുകയാണ്. കെട്ടിടത്തിലെ കഫേയിലുളള ഗ്യാസ് പൊട്ടിത്തെറിച്ചത് കൊണ്ടാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആളപായം ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വളരെ ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട് തീ പിടിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ നിന്ന് ചാടുന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെയെല്ലാം പോലീസ് ഒഴിപ്പിച്ചു.

സമീപത്തെ കെട്ടിടത്തില്‍ പ്രതിലിപി, എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ന്യൂട്ടണ്‍ സ്‌കൂള്‍, ഷെയര്‍ചാറ്റ് എന്നിവയുടെ ഓഫീസുകള്‍ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഈ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെയും ഒഴിപ്പിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല, തീ അണച്ച ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്, തീ പൂര്‍ണമായും കെടുത്തിയതിന് ശേഷം മാത്രമേ കണക്ക് എടുക്കാൻ സാധിക്കു എന്നാണ്. കെട്ടിടത്തിലെ താഴെയുളള നിലയിലാണ് നെക്സ ഷോറൂം പ്രവര്‍ത്തിക്കുന്നത്. കാര്യമായ നാശനഷ്ടം അവിടെ രേഖപ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്രസ്സീവായി മാരുതി സുസുക്കി ഇന്ത്യ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,76,306 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 2023 സെപ്റ്റംബറില്‍ മൊത്തം 1,81,343 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. പ്രതിവര്‍ഷ വില്‍പ്പനയില്‍ 2.9 ശതമാനം വളര്‍ച്ചയാണ് ബ്രാൻഡ് കൈവരിച്ചത്. ആഭ്യന്തര വിപണിയില്‍, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ 1,58,832 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നേടിയ 1,54,903 യൂണിറ്റുകളില്‍ നിന്ന് 2.5 ശതമാനം വര്‍ധനവാണിത്.വെറും ആറ് മാസത്തിനുള്ളില്‍ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റുകള്‍ കടന്നെന്ന മഹത്തായ നേട്ടം ബ്രാൻഡിന്റെ അടുത്തിടെ പുറത്തിറക്കിയ മോഡലുകളുടെ മികച്ച സ്വീകാര്യതയ്ക്ക് അടിവരയിടുന്നു എന്ന് നിസംശയം പറയാം.

കഴിഞ്ഞ കുറച്ച്‌ വര്‍ഷമായി, മാരുതി സുസുക്കി ഒരു അഗ്രസ്സീറ് ലോഞ്ച് ടൈംലൈനിലാണ്. പോര്‍ട്ട്‌ഫോളിയോയില്‍ വലിയ മാറ്റം എസ്‌യുവി സ്‌പെയ്‌സിലെ വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തു.മാരുതി സുസുക്കി ഇപ്പോള്‍ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുള്‍പ്പെടെ പുതിയ മോഡലുകളുടെ ഒരു വമ്ബൻ ശ്രേണിയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റര്‍ പതിപ്പും ഒരു പുതിയ ഇലക്‌ട്രിക് എസ്‌യുവിയും ഈ ദശകത്തിന്റെ മധ്യത്തോടെ വിപണിയില്‍ എത്തും. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയില്‍ പുതിയ 1.2 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിൻ നിര്‍മ്മാതാക്കള്‍ സജ്ജീകരിക്കും.

ഹാച്ച്‌ബാക്ക്, കോംപാക്‌ട് സെഡാൻ കോമ്ബോയ്ക്ക് പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ഉണ്ടായിരിക്കും. ജനപ്രിയ മോഡലുകള്‍ക്ക് ഒരു നവീകരണം നല്‍കുന്നതിനൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന നിലയ്ക്ക് എത്തിച്ചു നല്‍കുക എന്നതും ഈ നീക്കത്തിലൂടെ മാരുതി സുസുക്കി ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക