കർണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ പടക്ക കടയ്ക്ക്‌ തീപിടിച്ച് 11മരണം.കർണാടക-തമിഴ്നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ പടക്ക കടയ്ക്ക് തീപിടിച്ച് 11 മരണം. ശനിയാഴ്ച വൈകീട്ടോടെ കടയിൽ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾതീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു.കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. അ ഗ്നിശക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയോരത്താണ് അപകടമുണ്ടായത്. തുടർന്ന് കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ പോലീസ് ഗതാഗതം നിർത്തിവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക