പറക്കുന്നതിനിടെ എൻജിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെത്തുടർന്ന് അറ്റലസ് എയറിന്റെ വിമാനം മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചതിനാല്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അറ്റ്ലസ് എയർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് സംഭവം.വിമാനത്തിനുണ്ടായ തകരാറിനെ സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തുമെന്ന് കമ്ബനി അധികൃതർ അറിയിച്ചു. വിമാനത്തിനുണ്ടായ തകരാറിനെ സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തുമെന്ന് കമ്ബനി അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻജിന് തീപ്പിടിച്ച നിലയില്‍ നിലത്തിറങ്ങാൻ ശ്രമിക്കുന്ന അറ്റ്ലെസ് എയർ വിമാനത്തിന്റേതെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍നിന്ന് തീജ്വാലകള്‍ പുറത്തേക്ക് വമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബോയിങ് 747-8 വിമാനമാണ് അപകടത്തില്‍ പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക