ആലത്തൂരില്‍നിന്ന് അട്ടപ്പാടിയിലേക്ക് വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. താവളം-മുള്ളി റോഡില്‍ വേലംപടികയിലാണ് രാത്രി 12.30-ഓടെ വൈക്കോല്‍ ലോറിക്ക് തീപ്പിടിച്ചത്. കൃത്യസമയത്ത് അതുവഴിവന്ന ദ്രുതപ്രതികരണ സംഘത്തിന്റെ (റാപിഡ് റെസ്പോണ്‍സ് ടീം) സമയോചിത ഇടപെടലില്‍ ലോറിക്കുള്ളിലുണ്ടായിരുന്ന മൂന്നുപേരെ സാഹസികമായി രക്ഷപെടുത്തി.

കാട്ടാനയെ തുരത്തിയശേഷം തിരികെ വരികയായിരുന്നു പുതൂരിലെ ദ്രുതപ്രതികരണ സംഘം. വഴിയില്‍ ലോറിയില്‍ തീ ആളിപ്പടരുന്നത് കണ്ട് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ലോറിഡ്രൈവർ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇവർ തീ പിടിച്ച വാഹനത്തിനുള്ളില്‍ നിന്നും രക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കോല്‍ കെട്ടുകള്‍ ലോറിയില്‍നിന്ന് മാറ്റിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.പുതൂർ പോലീസും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി, മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഡ്രൈവറടക്കം മൂന്ന് പേരാണ് വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക