HealthKerala

കറുകുറ്റിയില്‍ വൻ തീപിടിത്തം: കോടികളുടെ നഷ്ടം; വീഡിയോ കാണാം

ദേശീയപാതയോരത്ത് കറുകുറ്റിയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ന്യൂ ഇയര്‍ കുറീസ് എന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. നാലു കാറുകള്‍ കത്തിനശിച്ചു. അങ്കമാലി, പെരുമ്ബാവൂര്‍, ചാലക്കുടി, ആലുവ എന്നീ സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് എത്തി. വൈകിട്ട് 4 ന് തീ പിടിച്ചതാണ്.

മൂന്നു നില ബില്‍ഡിംഗും അതിലുണ്ടായിരുന്ന സര്‍വത്ര വസ്തുക്കളും കത്തിയമര്‍ന്നു.എല്ലാ നിലകളിലും എസിപ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ഉള്ളില്‍ നിന്ന് പുക ഉയരുന്നതു നാട്ടുകാരാണ് ആദ്യം കണ്ടത്. തീപിടുത്തത്തില്‍ ഏറെ ദുരൂഹതകള്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

അങ്കമാലി കറുകുറ്റിയിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

Posted by Nila24live on Friday, 22 December 2023

വന്‍തുകയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ എതിര്‍വശത്താണ് ന്യൂഇയര്‍ഗ്രൂപ്പിന്റെ ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത് . കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് കെട്ടിടത്തിലുണ്ടായിരുന്ന 24 ജീവനക്കാര്‍ ഓടി പുറത്തേയ്ക്കിറങ്ങി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അകം പൂര്‍ണ്ണമായും മരം കൊണ്ട് പാനല്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തീയണക്കാന്‍ ഏറെ സമയം വേണ്ടിവന്നു.

എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി എന്‍ജിനുകള്‍ തീയണക്കാനെത്തി. ആംുലന്‍സുകളും ഒരുക്കി നിര്‍ത്തി.സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 പോലീസിനെയും വിന്യസിപ്പിച്ചു. രാത്രി ഏറെ വൈകിയാണ് തീയണയ്‌ക്കാനായത്. സമീപത്തെ ഹോട്ടലിലേയ്‌ക്കും തീപടര്‍ന്നു. ഹോട്ടലിന്റെ ഒരു വശ ത്ത് നാശമുണ്ടായിട്ടുണ്ട്. വയറിങ് ഉള്‍പ്പെടെ കത്തിനശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button