ലോസ് ഏഞ്ചല്‍സ്: സിനിമാരംഗത്തെ സ്ത്രീകളോടുള്ള സമീപനം ചര്‍ച്ചയാകുന്നതിനിടയില്‍ ഹോളിവുഡില്‍ നിന്നും കൂടുതല്‍ പീഡനവാര്‍ത്തകള്‍ പുറത്തുവരികയാണ്. 2015-ലെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ നടന്‍ ജോണി ഡെപ്പ് ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡിന്റെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതായി ആംബറിന്റെ അറ്റോര്‍ണി പറഞ്ഞു. ഡെപ്പ് ഫയല്‍ ചെയ്ത 100 മില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസിന്റെ വിചാരണക്കിടയിലാണ് ഹേര്‍ഡിന്റെ അഭിഭാഷക ലെയ്ന്‍ ബ്രെഡിയോഫ്റ്റ് കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്.

ഡെപ്, ഹേര്‍ഡിനെ ചുമരിനോട് ചേര്‍ത്ത് അമര്‍ത്തി. അതുകഴിഞ്ഞ് കുപ്പിയെടുത്ത് അടിച്ചു. പിന്നെ നിലത്തുകൂടി വലിച്ചിഴച്ചു. പൊട്ടിവീണ കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെയായിരുന്നു അവരെ അയാള്‍ വലിച്ചിഴച്ചതെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു. ഈ സമയമത്രയും ഹേര്‍ഡിന് നേരെ അസഭ്യം പുലമ്ബിക്കൊണ്ട് അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ഉണ്ടായിരുന്നത്രെ. പിന്നീട് ലൈംഗികാവയവത്തില്‍ കുപ്പി കയറ്റി പീഡിപ്പിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിഭാഷക ഇക്കാര്യം പറയുമ്ബോഴൊക്കെ കോടതിയിലിരുന്നഡെപ്പ് ഇക്കാര്യങ്ങളൊക്കെ തലയാട്ടി നിഷേധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, 2016-ല്‍ ആംബര്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ഈ ആരോപണങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് ഡെപ്പിന്റെ വക്താവ് ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന അവരുടെ പ്രസ്താവനക്കെതിരെ ഡെപ്പ് മാനനഷ്ടത്തിന് കേസുകൊടുത്തപ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതെന്നും വക്താവ് പറഞ്ഞു.

വാക്കുകള്‍ക്ക് ഏറെ സ്വാധീനം മറ്റുള്ളവരില്‍ ചെലുത്താനാവും. ഹോളിവുഡിന് ഞെട്ടല്‍ നല്‍കി എന്നും ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടുള്ള ആംബര്‍ തനിക്കനുകൂലമായ സാഹചര്യമൊരുക്കുന്നതിന് ഉണ്ടാക്കിയ കള്ളങ്ങളാണ് ഇതൊക്കെ, ഡെപ്പിന്റെ വക്താവ് തുടര്‍ന്നു. തനിക്ക് കൂടെയുള്ളവരെ ദുരുപയോഗം ചെയ്യാന്‍ സമര്‍ത്ഥയായ ഒരു വ്യക്തിയാണ് ഹേര്‍ഡ് എന്നായിരുന്നു ഡെപ്പിന്റെ അഭിഭാഷക കാമില്ലെ വാസ്‌ക്വെസ് കോടതിയില്‍ പറഞ്ഞത്. 2009-ല്‍ ദി റം ഡയറി എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ഹേര്‍ഡായിരുന്നു ഡെപ്പിനെ വലയിലാക്കിയത് എന്നും അറ്റോര്‍ണി പറഞ്ഞു.

കാമുകി ചമഞ്ഞ, പ്രണയം നടിച്ച്‌ ഡെപ്പിനെ വലയിലാക്കിയ നടി പിന്നീട് അയാളെ കുഴപ്പത്തില്‍ ചാടിക്കുകയായിരുന്നു എന്നാണ് ഡെപ്പിന്റെ അഭിഭാഷക പറഞ്ഞത്. വിവാഹശേഷം ഹേര്‍ഡായിരുന്നു പീഡനം നടത്തിയതെന്നും അവര്‍ പറഞ്ഞു. ഡെപ്പിനു നേരെ കുപ്പി വലിച്ചെറിയുക, അടിക്കുക, അതുപോലെ അയാളെ ഭീരു എന്ന് വിളിച്ച്‌ അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ അവരുടെ പരിപാടികളായിരുന്നു എന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.

അതേസമയം, തികച്ചും ആസുരഗുണങ്ങളുള്ള ഒരു വ്യക്തിയാണ് ഡെപ്പ് എന്നായിരുന്നു ഹേര്‍ഡിന്റെ അഭിഭാഷക വാദിച്ചത്. താന്‍ എന്നും വെറുത്തിരുന്ന അമ്മയുടേയും സഹോദരിയുടെയും സ്ഥാനത്തായിരുന്നു ഡെപ്പ് ഹേര്‍ഡിനേയും കണ്ടിരുന്നത്. ഈ ഒരു മാനസികാവസ്ഥയായിരുന്നു അയാളെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും അവര്‍ വാദിച്ചു. അതിനൊപ്പം വീര്യം പകരാന്‍ മദ്യവും മയക്കുമരുന്നും ഉണ്ടായിരുന്നതായും അവര്‍ കോടതിയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക