പാർട്ടിയുടെ താക്കീത് ധിക്കരിച്ച് വീണ്ടും പരസ്യ വിമർശനം ഉയർത്തിയിരിക്കുകയാണ് കായംകുളം എംഎൽഎ യു പ്രതിഭ. തനിക്കെതിരെ പാർട്ടിക്കുള്ളിലെ ഭീരുക്കളാണ് പ്രവർത്തിക്കുന്നത് എന്ന കടുത്ത പ്രയോഗമാണ് അവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. മുൻപ് കുതന്ത്രം മെനയുന്ന നേതാക്കളെ ചവറ്റുകുട്ടയിൽ ആക്കുന്ന കാലം വിദൂരമല്ല എന്ന ഫേസ്ബുക്ക് പോസ്റ്റിന് പേരിൽ യു പ്രതിഭയ്ക്കെതിരെ പാർട്ടിയിൽ വലിയ പരാതി ഉയർന്നിരുന്നു. അന്ന് വ്യക്തിപരമായ മനോവിഷമം മൂലം സമൂഹമാധ്യമത്തിൽ കുറിച്ചതാണെന്ന വിശദീകരണം നൽകുകയും, സമൂഹ മാധ്യമം ഉപേക്ഷിക്കുകയാണ് എന്ന പ്രഖ്യാപനം നടത്തുകയും ചെയ്താണ് പാർട്ടി നടപടികളിൽനിന്ന് കായംകുളം എംഎൽഎ രക്ഷ നേടിയത്.

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ കായംകുളം എംഎൽഎ വീണ്ടും പരസ്യ വിമർശനം ഉയർത്തിയത്. കേഡർ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് പരസ്യ വിമർശനം ഉയർത്തേണ്ടിവരുന്നത് വ്യത്യസ്ത നിലപാട് ഉള്ളതുകൊണ്ടാണ് എന്നും അവർ തുറന്നടിച്ചു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയിലെ ഭീരുക്കളാണെന്നും, ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തതെന്നും യു. പ്രതിഭ എം.എല്‍.എ വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ച തെറ്റ് തിരുത്തി എംഎൽഎ വീണ്ടും തെറ്റ് ആവർത്തിക്കുമ്പോൾ അത് പാർട്ടിക്ക് പുറത്തേക്കുള്ള വഴി തിരഞ്ഞെടുത്തു കൊണ്ടുള്ള ബോധപൂർവ്വമായ നീക്കം ആണോ എന്ന് സംശയമാണ് സിപിഎം വൃത്തങ്ങളിൽ ഉയരുന്നത്. മാധ്യമശ്രദ്ധ നേടാൻ ഉള്ള ശ്രമങ്ങളാണ് പ്രതിഭയുടെത് എന്ന വിമർശനവുമായി സിപിഎം എംഎൽഎയും മുതിർന്ന നേതാവുമായ പി പി ചിത്തരഞ്ജൻ രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ട് ഒരു വനിത എംഎൽഎ പാർട്ടി വിട്ടു പോകുന്ന സാഹചര്യമുണ്ടായാൽ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് സിപിഎം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഉടനടി പാർട്ടിയുടെ ഭാഗത്തുനിന്ന് കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ യു പ്രതിഭ തുടർ പ്രതികരണങ്ങളുമായി രംഗത്തെത്തിയാൽ അച്ചടക്ക നടപടി എടുക്കാതെ പാർട്ടിക്ക് നിർവാഹമില്ലാത്ത സാഹചര്യവും സംജാതമാകും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക