ഇടുക്കി:വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്ഗോപി എംപി. കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നില്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോള്‍ ബീഡിവലിക്കും, ചിലപ്പോള്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ച്‌ വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവര്‍ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാന്‍വയ്യാതായി പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു.

നിയമമുണ്ടെങ്കിലും അതിന്റെ നിര്‍വ്വഹണത്തില്‍ നമ്മള്‍ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കരുതല്‍ വേണം. ഒരു അപരിചിതന്‍ കടന്നുവന്നാല്‍ അയാള്‍ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക