പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതാണ് റോഷി അഗസ്റ്റിൻ മന്ത്രി പദവിയിലെത്താൻ കളമൊരുക്കിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഏതെങ്കിലും സാഹചര്യവശാൽ പാർട്ടി ചെയർമാൻ എംഎൽഎ ആയി വന്നാൽ മന്ത്രിപദവി താൻ വിട്ടുകൊടുക്കും എന്നും റോഷി വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ മന്ത്രി പദവിയിലേക്ക് എത്തുവാൻ ജോസ് കെ മാണി തീരുമാനിച്ചാൽ അതിനുള്ള സാഹചര്യം ഉണ്ടാകണമെങ്കിൽ കേരള കോൺഗ്രസ് എംഎൽഎമാരിൽ ആരെങ്കിലുമൊരാൾ രാജിവച്ച് ജോസ് കെ മാണിക്ക് വേണ്ടി വഴിമാറി കൊടുക്കേണ്ടി വരും.

2024ൽ അദ്ദേഹം നിലവിലുള്ള രാജ്യസഭ പദവിയുടെ കാലാവധി പൂർത്തിയാക്കുമ്പോൾ, കേരള നിയമസഭയ്ക്ക് വീണ്ടും രണ്ടുവർഷം കാലാവധിയുണ്ട്. 2024ൽ തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തോമസ് ചാഴികാടന് ഒരു തുടർ അവസരം നൽകാതെ ഏതെങ്കിലുമൊരു സിറ്റിങ് എംഎൽഎ കോട്ടയം പാർലമെൻറ് സീറ്റിൽ നിന്ന് കേരള കോൺഗ്രസിന് വേണ്ടി മത്സരിച്ചു വിജയിച്ചാൽ ആ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വരികയും പാർട്ടി ചെയർമാൻ തന്നെ ആ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉള്ള രാഷ്ട്രീയ സാധ്യതയും പരിഗണിക്കാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരമൊരു മത്സരം ഉണ്ടായാൽ ജോസ് കെ മാണിക്ക് നിയമസഭയിൽ എത്താൻ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നത് ചങ്ങനാശ്ശേരി ആയിരിന്നു. ജോബ് മൈക്കിൾ എന്ന ചങ്ങനാശേരി എംഎൽഎ ഇടതുപക്ഷത്തെയും കേരളാ കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം മികച്ച ഒരു പാർലമെൻറ് സ്ഥാനാർഥി കൂടിയാണ്. എന്നാൽ കെ റെയിൽ സമരം മൂലം ഇത്തരം രാഷ്ട്രീയ സാധ്യതകൾ എല്ലാം അടയുന്ന കാഴ്ചയാണ് ഇപ്പോൾ നിലവിലുള്ളത്. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ കെ റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ ആളുകളും, കത്തോലിക്കാ സഭാ ചങ്ങനാശ്ശേരി അതിരൂപതയും, എൻ എസ് എസും എല്ലാം കെ റെയിൽ വിരുദ്ധ നിലപാടുകൾ കൈക്കൊള്ളുമ്പോൾ ചങ്ങനാശ്ശേരി ഒരു സുരക്ഷിത മണ്ഡലം അല്ലാതായി മാറുന്നതിനാൽ ആണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക