തിരുവനന്തപുരം: ഇനി മാസ്കില്ലെങ്കിലും(mask) കേസില്ല(no case). ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‌‍ (central govt)നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ആണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച്‌ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേസുകള്‍ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തില്‍ ഒറ്റയ്ക്ക് കാറില്‍ പോകുമ്ബോള്‍ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാല്‍ 500 രൂപ ഫൈന്‍ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിര്‍ദേശത്തോടെ മാറുന്നത്. ഫൈന്‍ അടപ്പിക്കാനുള്ള ചുമതല പൊലീസുകാര്‍ക്ക് ആയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് ഐ.എം.എ. കൊവിഡ് വ്യാപനത്തില്‍ നിന്നും കേരളം പൂര്‍ണ്ണമായും മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ല തെന്ന് ഐ.എം എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി പറഞ്ഞു

‘മാസ്കും സാമൂഹ്യ അകലവും തുടരണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

ദില്ലി: മാസ്കും (Mask) സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള കൊവിഡ് (Covid) മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോ​ഗ്യ വിദ​ഗ്ധര്‍ പറയുന്നു…

മാസ്ക്കുപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ല. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോ​ഗിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്ബോള്‍ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയില്‍ പോകുമ്ബോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. നിലവില്‍ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോ​ഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക