വാഹനലോകം ഏറെനാളായി കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയില്‍ ആണ് ഹോണ്ട എലിവേറ്റ് എത്തുന്നത്. വാഹനത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന്റെ എക്സ്-ഷോറൂം വില 16 ലക്ഷം രൂപയാണ്.

ഹോണ്ടയുടെ ഏറ്റവും പുതിയ ഈ മോഡല്‍ സെഗ്‌മെന്റിലെ മുൻനിരയിലുള്ള ഹ്യുണ്ടായ് ക്രെറ്റയോടും ഒപ്പം ശക്തരായ മറ്റ് എതിരാളികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാക്ക് തുടങ്ങിവയോടും മത്സരിക്കുന്നു. ജൂലൈ മുതല്‍ എലിവേറ്റിനുള്ള ബുക്കിംഗ് ഹോണ്ട കാര്‍സ് ആരംഭിച്ചിരുന്നു. ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറിയും കമ്ബനി ആരംഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

SV, V, VX, ZX എന്നിങ്ങനെ നാല് വ്യത്യസ്‍ത ട്രിമ്മുകളിലായി ഹോണ്ട എലിവേറ്റ് വൈവിധ്യമാര്‍ന്ന ലൈനപ്പ് വാഗ്‍ദാനം ചെയ്യുന്നു. ഈ ട്രിമ്മുകള്‍ക്കെല്ലാം 1.5 ലിറ്റര്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനാണ് ഹൃദയം. ഹോണ്ട സിറ്റി ജനപ്രിയ സെഡാനിലെ അതേ യൂണിറ്റ് ആണിത്. ഈ എഞ്ചിന് പരമാവധി 119 bhp കരുത്തും 145.1 Nm ടോര്‍ക്കും സൃഷ്‍ടിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും അഡ്വാൻസ്ഡ് സിവിടി ഗിയര്‍ബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. മാനുവല്‍ വേരിയന്റുകളില്‍ എലിവേറ്റ് എസ്‌യുവിക്ക് ലിറ്ററിന് 15.31 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്ബോള്‍ സിവിടി പതിപ്പുകള്‍ 16.92 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഹോണ്ട പറയുന്നു.

ഏഴ് സിംഗിള്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ എലിവേറ്റ് എസ്‌യുവി ലഭ്യമാണ്. പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോള്‍ഡൻ ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടോപ്പ് എൻഡ് വേരിയന്റുകളില്‍ ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫുള്ള ഫീനിക്സ് ഓറഞ്ച് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫുള്ള പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫുള്ള റേഡിയന്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും ലഭ്യമാണ്.

ഡിസൈനിന്റെ കാര്യത്തില്‍, എലിവേറ്റ് എസ്‌യുവി ബോക്‌സി ഫ്രണ്ട് പ്രൊഫൈലിലാണ് വരുന്നത്. വലിയ കറുത്ത റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബ്ലാക്ക് ഫോഗ് ലാമ്ബ് ഹൗസിംഗ്, വലിയ വീല്‍ ആര്‍ച്ച്‌ ഹൗസിംഗ് സ്പോര്‍ട്ടി 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഉണ്ട്. വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകള്‍, കറുപ്പ് ക്ലാഡിംഗുകള്‍ എന്നിവ അതിന്റെ കാഴ്‍ചയിലെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഈ എസ്‌യുവിക്ക് 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നു. സെഗ്‌മെന്റിലെ ഏറ്റവും ഉയര്‍ന്നതാണ് ഈ ഗ്രൌണ്ട് ക്ലിയറൻസ്.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ തുടങ്ങിയവയോടൊപ്പം 16 ഇഞ്ച് വീല്‍ കവറുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സുഖപ്രദമായ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, PM2.5 എയര്‍ ഫില്‍ട്ടറേഷൻ എന്നിവയുള്‍പ്പെടെ എലിവേറ്റിനെ സമ്ബന്നമാക്കുന്നു. പാര്‍ക്കിംഗ് സെൻസറുകള്‍,60:40 മടക്കാവുന്ന പിൻ സീറ്റുകള്‍ എന്നിവയും ലഭിക്കുന്നു. സ്റ്റാൻഡേര്‍ഡ് സേഫ്റ്റി കിറ്റിന്റെ ഭാഗമായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയ്ക്കൊപ്പം യാത്രികരുടെ സുരക്ഷയ്ക്കും ഹോണ്ട മുൻഗണന നല്‍കുന്നു.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉള്‍ക്കൊള്ളുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ചില അധിക ഫീച്ചറുകളും ഉയര്‍ന്ന ട്രിമ്മുകളില്‍ ഉണ്ട്. നാല് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയവ യാത്രികരുടെ വിനോദവും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് മനസമാധാനം പ്രദാനം ചെയ്യുന്ന മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍റിയോടെയാണ് എലിവേറ്റ് വരുന്നതെന്ന് ഹോണ്ട പറയുന്നു. കൂടാതെ അഞ്ച് വര്‍ഷം വരെ വിപുലീകൃത വാറന്റി കവറേജ് വാങ്ങാനുള്ള ഓപ്ഷനും ഉണ്ട്. കൂടാതെ, എപ്പോള്‍ വേണമെങ്കിലും വാറന്‍റി എന്ന ഓപ്‌ഷനും ലഭ്യമാണ്. ഇതനുസരിച്ച്‌ കാര്‍ വാങ്ങിയ തീയതി മുതല്‍ 10 വര്‍ഷം വരെ കവറേജ് നീട്ടാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക