കോട്ടയം ജില്ലയിൽ കെ റെയിൽ സമരം കനക്കുകയാണ്. ഇന്ന് സംക്രാന്തിക്കു സമീപം കുഴിയാനിപ്പടിയിൽ സർവ്വേ കല്ലുകളുമായി എത്തിയ വാഹനം കോൺഗ്രസ്, സമരസമിതി പ്രവർത്തകർ ചേർന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനൻറെ നേതൃത്വത്തിൽ തടഞ്ഞു. പ്രവർത്തകരോടൊപ്പം വാഹനം തടഞ്ഞ ശേഷം വാഹനത്തിന് മുകളിൽ കയറി ഇരുന്ന് പ്രതിഷേധിക്കുകയാണ് ഡിസിസി പ്രസിഡൻറ്. പ്രദേശത്ത് വൻ പോലീസ് സന്നാഹവും തമ്പടിച്ചിട്ടുണ്ട്.

വാഹനത്തിനു മുകളിലൂടെ പടുതാ പന്തൽ ഉയർത്തി സമരക്കാർ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവ്വേ കല്ലുകളുമായെത്തിയ വാഹനം തടഞ്ഞതിന് പുറമേ വാഹനത്തിൽ കയറി ഇരുന്നാണ് സമരക്കാരുടെ പ്രതിഷേധം. കനത്ത വെയിൽ കണക്കിലെടുത്ത് വാഹനത്തിനു മുകളിലൂടെ പടുതാ പന്തലും സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ചൂടിനേക്കാൾ ചൂടിലാണ് കോട്ടയം ജില്ലയിൽ റെയിൽ സമരം കനക്കുന്നത്. മുഴുവൻ സർവ്വേ കല്ലുകളും പിഴുതെറിയും എന്ന കടുത്ത നിലപാടിലാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക