ടി20 ലോകകപ്പില് ഇന്ത്യക്കെതിരായ മത്സരത്തില് പാകിസ്താന്റെ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയെ ജോലിയില് നിന്നും പുറത്താക്കി. രാജസ്ഥാനിലെ ഉദയ്പൂര് നീരജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്.’ഞങ്ങള് ജയിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് അവര് ഫോട്ടോ പങ്കുവച്ചത്.

സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങള് പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. ‘അതേ’ എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യല് മീഡിയയില് പ്രചരിച്ചു. തുടർന്നാണ് മാനേജ്മെന്റ് ഇവര്ക്കെതിരെ നടപടിയെടുത്തത്.ഞായറാഴ്ച്ച ദുബൈയില് നടന്ന മത്സരത്തില് 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യ ഉയര്ത്തിയ 152 റണ്സ് വിജയലക്ഷ്യം 13 പന്തുകള് ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താന് അടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക