ചെന്നൈ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ആധാരം റദ്ദാക്കിയത് മറച്ചുവച്ചു സ്ഥല വില്‍പന നടത്തി 97 ലക്ഷം തട്ടിയെടുത്തു എന്ന കേസില്‍ കോയമ്ബത്തൂര്‍ ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.

കോയമ്ബത്തൂര്‍ നവക്കരയില്‍ സുനില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ഇതു മറച്ചുവച്ചു സുനില്‍ ഭൂമി കോയമ്ബത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാള്‍ക്ക്‌ വിറ്റു. രജിസ്ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്വാന്‍സ് തുക തിരിച്ചുചോദിച്ചപ്പോള്‍ നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുനില്‍ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക