ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ആക്ഷേപിച്ച്‌ കമന്റിട്ടയാള്‍ക്ക് തൊട്ടുപിന്നാലെ മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി പങ്കിട്ട ചിത്രത്തിന് താഴെ ‘സഖാവെ, വയറ് അല്‍പം കുറയ്ക്കണം കേട്ടോ’ എന്ന് സനോജ് തെക്കേക്കര എന്നയാളാണ് ആക്ഷേപിക്കുന്ന തരത്തില്‍ കമന്റ് ഇട്ടത്.

ഉടന്‍ തന്നെ മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. ‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’- ശിവന്‍കുട്ടി കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ യുവാവ് ക്ഷമ ചോദിച്ച്‌ മറുപടി കമന്റും നല്‍കി. ‘വയറു കുറയ്ക്കണം എന്നത് ബോഡി ഷെയിമിങ്ങായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീര ഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്’- മറുപടിയില്‍ സനോജ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക