തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത സാമ്ബത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത് മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുകയെന്നാണ് കരുതുന്നത്.
ജനത്തിന്റെ ദൈനംദിന ജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്ബ്, രജിസ്ട്രേഷന്‍ ഫീസ് വര്‍ധനവുകള്‍ക്ക് ബജറ്റില്‍ ശുപാര്‍ശയുണ്ടായേക്കും. വരുമാനം വര്‍ധിപ്പിക്കേണ്ടതിനാല്‍ സംരംഭക മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്കും അതേപോലെ കുടുംബശ്രീ വഴിയുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.
-->
മൃഗസംരക്ഷണ-പരിപാലന മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കിയേക്കും. എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിക്കില്ല. ഇന്ധന വില വര്‍ധന പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ വഴിയുള്ള ഇടപെടല്‍ ഉണ്ടാകും.
കോഴി വില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന മാഫിയകളുടെ ചൂഷണം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഫാം ഉടമകള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹായം ലഭിച്ചേക്കും. യുക്രൈന്‍ – റഷ്യ സംഘര്‍ഷം പലചരക്ക് സാധനങ്ങളുടെയാകെ വില ഉയര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഹോട്ടലുടമകളുടെ ഭാഗത്തുമുണ്ട്.
കേരളത്തിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നത് സമ്ബദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. അതിനാല്‍ തന്നെ നികുതി വരുമാനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ബജറ്റില്‍ ഇടംലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വലിയ സാമ്ബത്തിക പ്രയാസത്തിന്റെ പടിവാതില്‍ക്കലാണ് കേരളം നില്‍ക്കുന്നത്. കൂടുതല്‍ നിക്ഷേപം എത്തിച്ചും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചുമല്ലാതെ സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവുക എളുപ്പവുമല്ല.
അതിനാല്‍ തന്നെ രൗദ്രഭാവം പൂണ്ട് നില്‍ക്കുന്ന കടലില്‍ മുങ്ങാതിരിക്കാന്‍ പണിപ്പെടുന്ന കപ്പലിന്റെ അമരത്ത് നില്‍ക്കുന്ന കപ്പിത്താന്റെ മുഖമാണ് കെഎന്‍ ബാലഗോപാല്‍ എന്ന ധനകാര്യ മന്ത്രിക്ക്. തന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റിനായി ബാലഗോപാല്‍ നാളെയിറങ്ങുമ്ബോള്‍, അദ്ദേഹത്തിന് കേരളത്തിന്റെ തലവര മാറ്റാന്‍ കഴിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക