പൂച്ചാക്കല്‍: ഹണിട്രാപ്പില്‍ കുടുങ്ങി നാലുമാസംമുമ്ബ്​ പ്രമുഖ വ്യവസായി ആത്​മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായം മരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തി പൊഴിക്കല്‍ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്ബാജി (44) എന്നിവരെയാണ്​ ​പൂച്ചാക്കല്‍ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.

വ്യവസായിയുടെ അസ്വാഭാവിക മരണത്തില്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന വ്യവസായി തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിള്‍ ട്രസ്റ്റിനും പല തവണ സഹായം നല്‍കിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്ബ് ട്രസ്റ്റിന്‍റെ പേരില്‍ പിരിവിനെത്തിയ റുഖ്സാന വ്യവസായിയുടെ കൈയിലെ പണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തില്‍ കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒക്ടോബര്‍ 25 ന് പിരിവിനെന്ന വ്യാജേന റുഖ്സാനയും സജീറും ഒരു സുഹൃത്തുമായി എത്തി വ്യവസായിയെ കുടുക്കി ആദ്യം നൂറു പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി. തൃശൂരില്‍ സ്വര്‍ണ ഇടപാട് നടത്തുന്ന അമ്ബാജിക്കാണ് സ്വര്‍ണം വിറ്റത്. ഒരാഴ്ച കഴിഞ്ഞ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും വ്യവസായിയെ സമീപിക്കുകയും തന്നി​​ല്ലെങ്കില്‍ കുടുംബത്തില്‍ നടക്കാന്‍ പോകുന്ന കല്യാണമെല്ലാം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ്​ വ്യവസായി ആത്മഹത്യ ചെയ്തതെന്ന്​ പൊലീസ്​ പറയുന്നു.

സംഭവത്തിനുശേഷം പ്രതികള്‍ ഫോണുകള്‍ ഓഫാക്കി ഒളിവിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന വഞ്ചന കേസില്‍ സജീറിനെ പൊലീസ്​ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ റുഖ്സാനയോടൊപ്പം ആഡംബര ഫ്ലാറ്റുകളില്‍ താമസിക്കുന്നതിനിടയില്‍ എറണാകുളത്ത് വെച്ചാണ്​ പിടിയിലായത്​. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ്​ കേസിലും പ്രതിയാണ് സോനയെന്ന് വിളിക്കുന്ന റുഖ് സാന. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കല്‍ എസ്.ഐ കെ.ജെ. ജേക്കബ്, ഗോപാലകൃഷ്ണന്‍, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ നിസാര്‍, അഖില്‍, ഷൈന്‍, അരുണ്‍, നിധിന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി സജീറിനെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക