പോളിസി ചേരാമെന്ന് വാഗ്ദാനം ചെയ്ത് ഇന്‍ഷുറന്‍സ് ഏജന്റായ യുവതിയെ മയക്ക് മരുന്ന നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊടുവള്ളി സ്വദേശി തൃശൂരില്‍ പിടിയില്‍. പോളിസി ചേരാമെന്ന് വിശ്വസിപ്പിച്ച്‌ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തിലാണ് നടപടി. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ജയന്‍ കെ.രാജനെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിസി ചേരാമെന്നും, ഇതിന്റെ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാനുണ്ടെന്നും പ്രതി യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് യുവതിയെ വിളിച്ചു വരുത്തി. ഹോട്ടല്‍ മുറിയില്‍ വച്ച്‌ സംസാരിക്കുന്നതിനിടയില്‍ യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങല്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി നഗരത്തിലെ മറ്റൊരു സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ കെസി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, പ്രീത് ആര്‍എസ്, എം, അനില്‍കുമാര്‍ പിസി, ജോസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക