ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തില്‍ ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗംഗപ്പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തീവയ്ക്കുകയായിരുന്നു.തീ ആളിക്കത്തുന്നതും, പെണ്‍കുട്ടിയുടെ നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ തീ അണച്ച് പെണ്‍കുട്ടിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കല്‍ബുര്‍ഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബര്‍ നാലിന് രാവിലെ ഇവരുടെ മരണം സംഭവിച്ചു. മരണത്തിന് മുന്‍പ് തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക