കിന്‍ഷസ: തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ലുവിസോ എന്ന യുവാവ്. ഒരേ പ്രസവത്തില്‍ ജനിച്ചവാണ് മൂവരും. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്. കോംഗോയില്‍ ഒന്നിലധികം പേരെ പങ്കാളിയാക്കുന്നത് നിയമവിധേയമാണ്. എന്നാല്‍, ഒരേ സമയത്ത് ജനിച്ച മൂന്നുസഹോദരിമാരെ ഒരുമിച്ച്‌ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ.

സഹോദരിമാരില്‍ ഒരാളായ നതാലിയുമാണ് ലുവിസോ പ്രണയത്തിലായത്. പിന്നീട്, നതാലിയുടെ സഹോദരിമാരായ നടാഷയും നദെഗെയും ലുവിസോയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. യുവതികളെ വിഷമിപ്പിക്കാന്‍ തനിയ്ക്കായില്ലെന്നും മൂവരേയും ഒരു പോലെ ഇഷ്ടമാണെന്നും ലുവിസോ പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാം പങ്കു വച്ചാണ് ജീവിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൊണ്ട് തന്നെ, ഒരുമിച്ചൊരു ദാമ്ബത്യജീവിതം ബുദ്ധിമുട്ടുള്ളതല്ലെന്നും സഹോദരിമാര്‍ പറയുന്നു. എന്നാല്‍, മൂവരേയും വിവാഹം കഴിയ്ക്കുന്നതിനോട് യോജിക്കാന്‍ ലുവിസോയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. അവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് ദക്ഷിണി കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെയിലാണ് വിവാഹം നടന്നത്. ലുവിസോയുടെ അടുത്ത സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക