കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരിമരുന്നുവേട്ട. എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍. മലാപ്പറമ്ബ് സ്വദേശി പി അക്ഷയ്(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ജെ ജാസ്മിന്‍(26) എന്നിവരെയാണ് മലാപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡി. കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും നൂറ് ഗ്രാം കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയില്‍ ടെക്സ്റ്റൈല്‍ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മെഡിക്കല്‍ കോളേജിലെ എസ്‌ഐമാരായ എ രമേഷ്കുമാര്‍, വി വി ദീപ്തി എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക