ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്. 99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്.

41 അംഗങ്ങളുള്ള യുഡിഎഫ് ശൂരനാട് രാജശേഖരനെയാണ് സ്ഥാനാര്‍ത്ഥിയാക്കിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക. 5 മണിക്കാണ് വോട്ടെണ്ണല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷത്ത്‌ എത്തിയതോടെയായിരുന്നു ജോസ്‌ കെ. മാണി എം.പി. സ്‌ഥാനം ഒഴിഞ്ഞത്‌. മുന്നണിമാറിയതോടെ ജോസ്‌ രാജിവയ്‌ക്കണമെന്ന ആവശ്യം യു.ഡി.എഫ്‌ . ഉന്നയിച്ചിരുന്നു. 2024 വരെയാണ് രാജ്യസഭയുടെ കാലാവധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക