FlashIndiaNews

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ ഇനി ഇന്ത്യൻ എംപി; എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സുധാമൂർത്തിക്ക് രാജ്യസഭയിലേക്ക് നോമിനേഷൻ.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ മാതാവും, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. പ്രധാനമന്ത്രിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

“സുധാമൂർത്തിയെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങീ മേഖലകളിലെ സുധാ മൂർത്തിയുടെ സംഭാവനകള്‍ പ്രശംസനീയമാണ്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകും. അവർക്ക് മികച്ച ഭരണകർത്താവാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.”- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സുധാ മൂർത്തിയെ രാജ്യം പദ്മശ്രീയും (2006) പദ്മഭൂഷണും (2023) നല്‍കി ആദരിച്ചിട്ടുണ്ട്. ഇൻഫോസിസ് കമ്ബനി സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ ബഹു തുടങ്ങിയവയാണ് പ്രധാനപ്പെട്ട എഴുത്തുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button