മുംബൈ: 75 കാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലാണ് സംഭവം. സംഭവത്തില്‍ വഡാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യദ് (27) ആണ് അറസ്റ്റിലായത്. സുഗ്രാബി ഹുസൈന്‍ മുല്ല എന്ന 75കാരിയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.

കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് വയോധികയെ യുവാവ് കൊലപ്പെടുത്തിയത്. യുവാവ് ഇരുമ്പ് വടി ഉപയോഗിച്ച് വയോധികയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധിക തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് യുവാവ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയോധികയുടെ മരണം ഉറപ്പിച്ചതോടെ മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. മുഖം പൂര്‍ണമായും കത്തിയതോടെ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുടിയുടെ നിറവും ആഭരണങ്ങളും നാട്ടുകാരെ കാണിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക