![](https://keralaspeaks.news/wp-content/uploads/2021/11/arrest-1.jpg)
കോഴിക്കോട്: ഹോംനേഴ്സ് ചമഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പാലക്കാട് സ്വദേശി പിടിയില്‍. പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38)യെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത് .കഴിഞ്ഞ മാസം 12 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാന്‍ ഹോംനഴ്സ് എന്ന വ്യാജേനയെത്തി 7 പവന്റെ ആഭരണങ്ങളും 5000 രൂപയും മൊബെെല്‍ ഫോണുകളുമായി യുവതി കടന്ന് കളയുകയായിരുന്നു.
ശ്രീജ മലപ്പുറം എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയത്. കോഴിക്കോട് മലാപ്പറമ്ബ് സ്വദേശിനിയുടെ ആഭരണവും പണവുമാണ് മോഷണം പോയത്. കളവ് നടത്തിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതിയെ സെെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു, സബ് ഇന്‍സ്പെക്ടര്‍മാരായ എ.രമേഷ് കുമാര്‍, വി.വി ദീപ്തി, കെ.എം അജിത് കുമാര്‍, അസി.സബ് ഇന്‍സ്പെക്ടര്‍ ടി.ബെെജു, സെെബര്‍ സെല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നജ്മ രൂപേഷ്, വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.