തിരുവനന്തപുരം: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുല്‍ പരിഹസിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു മുന്നണിയില്‍ നിന്ന് ലോക്സഭാ മെമ്ബറാകുന്നു,

അതിന്റെ കാലാവധി തീരും മുമ്ബ് രാജി വെച്ച്‌ രാജ്യസഭയില്‍ മെമ്ബറാകുന്നു,

ആ കാലാവധി തിരും മുന്‍പ് മുന്നണി മാറി മറ്റൊരു മുന്നണിയില്‍ ചേരുന്നു,

രാജ്യസഭാ മെമ്ബര്‍ സ്ഥാനം ഒഴിഞ്ഞ് നിയമസഭയില്‍ മത്സരിക്കുന്നു,

നിയമസഭയില്‍ തോല്‍ക്കുമ്ബോള്‍ വീണ്ടും മുന്നണിയില്‍ സമ്മര്‍ദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു.

ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക