പൃഥ്വിരാജ് നായകനായ ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി മഹാരാജ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും. സിനിമയിലെ കോടതി രം​ഗങ്ങള്‍ മഹാരാജ കോളജിലാണ് ഷൂട്ട് ചെയ്യുന്നത്. കോളജ് പ്രവൃത്തിദിവസങ്ങളില്‍ ഇവിടെ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് എതിര്‍പ്പ്. ഞായറാഴ്ച മുതല്‍ ആരംഭിച്ച ചിത്രീകരണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്.

മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളജ്. വരുമാനം ലഭിക്കാനായി കോളജിന്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്. എന്നാല്‍ ക്ലാസ് ഉള്ള ദിവസങ്ങളിലും ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ എതിര്‍പ്പില്ലെന്ന് അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക