ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് നവംബർ 29 ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളാ കോൺഗ്രസിൽ ഒരുപിടി നേതാക്കൾ ഈ പദവി മോഹിച്ചിരുന്നു. പ്രമോദ് നാരായണ് വേണ്ടി റാന്നി സീറ്റിൽ നിന്ന് മാറി നിന്ന കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് എൻ എം രാജു, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്, സംഘടന ചുമതലയുള്ള കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജ്, പ്രമുഖ മാധ്യമപ്രവർത്തകനായ ജോർജ് കള്ളിവയലിൽ എന്നിവരുടെ പേരുകൾ എല്ലാം രാജ്യസഭാ സീറ്റിലേക്ക് കേരള കോൺഗ്രസിൽ നിന്ന് പരിഗണിക്കുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു.

ഇന്നലെ ജോസ് കെ മാണി മാധ്യമങ്ങളോട് ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം ഇങ്ങനെയാണ്: “സീറ്റ് കേരള കോൺഗ്രസിന് ഉള്ളതാണ്, സ്ഥാനാർഥിയാരെന്ന പാർട്ടി നിശ്ചയിക്കും” ഏതു പാർട്ടി? ജോസ് കെ മാണി ചെയർമാനായ, അതിവേഗം കേഡർ പാർട്ടിയായി മാറുന്ന കേരള കോൺഗ്രസ് എം നിശ്ചയിക്കുമെന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കാര്യം വളരെ വ്യക്തമായി പറയാം വളരെ കൂലങ്കുഷമായ ജനാധിപത്യ പരമായ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട ആ പാർട്ടിയിൽ ഉണ്ടാകും. തർക്കങ്ങൾക്കും ചർച്ചകൾക്കും എല്ലാം ഒടുവിൽ സർവ്വ സ്വീകാര്യനായ സ്ഥാനാർത്ഥിയായി, അണികളുടെയും നേതാക്കളുടെയും ഐക്യകണ്ഠേനയുള്ള അഭിപ്രായപ്രകാരം ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കുവാൻ തീരുമാനമെടുക്കും. ഇത് എൻറെ ഒരു പ്രവചനമാണ് പക്ഷേ 90 ശതമാനവും ഇത് ശരിയാവാൻ തന്നെയാണ് സാധ്യത. കാരണം 2018ൽ സമാനമായ ഒരു സാഹചര്യം കേരള കോൺഗ്രസിൽ ഉടലെടുത്തിരുന്നു. അന്ന് ജോസ് കെ മാണി ലോക്സഭാംഗം അംഗമാണ്, യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസിന് തിരിച്ചുവരവ് സമ്മാനമായി കോൺഗ്രസിന് അവകാശപ്പെട്ട സീറ്റ് ലഭിച്ചു. പാർട്ടിയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ഉണ്ടായി, ഒടുവിൽ അർഹതപ്പെട്ട മറ്റൊരു കേരള കോൺഗ്രസുകാരനെ കണ്ടെത്തുവാൻ സാധിക്കാത്തതുകൊണ്ട്,മ ജോസ് കെ മാണിയെ തന്നെ, ലോക്സഭാ പദവി രാജി വെച്ച രാജ്യസഭയിൽ എത്തിക്കുവാൻ കേരളകോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

അതിനുശേഷം രാഷ്ട്രീയ ധാർമികതയുടെ പേരിൽ മുന്നണി മാറ്റം നടത്തിയപ്പോൾ ജോസ് കെ മാണി പദവി രാജി വച്ചിരുന്നു. അന്ന് രാഷ്ട്രീയ ശത്രുക്കൾ പറഞ്ഞു പരത്തിയത്. അദ്ദേഹം അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് രാജ്യസഭാസീറ്റ് ഒഴിഞ്ഞത് എന്നാണ്. എന്നാൽ പാർട്ടിയുടെ നിർബന്ധപ്രകാരം മാത്രമാണ് അദ്ദേഹം പരാജയഭീതി ഉണ്ടായിട്ടുപോലും പാലായിൽ മത്സരിച്ച തോൽവിക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്നിപ്പോൾ പ്രഗൽഭരായ മൂന്ന് നേതാക്കൾ തമ്മിൽ രാജ്യസഭാ സീറ്റിന് പേരിൽ പാർട്ടിയിൽ ഒരു തർക്കം ഉടലെടുത്താൽ, 2018 ന് സമാനമായ ഒരു പരിഹാരം മാത്രമേ കേരള കോൺഗ്രസിന് കാണാൻ കഴിയുകയുള്ളൂ, സർവ്വ സ്വീകാര്യനായ പാർട്ടി ചെയർമാൻ സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുക, എംപി ആയി ജനങ്ങളെ സേവിക്കുക. അതുകൊണ്ടുതന്നെ മറ്റൊരു പരിഹാരവുമുണ്ട് ജോസ് കെ മാണി തോറ്റത് പാലായ്ക്ക് വലിയ നഷ്ടമായിപ്പോയി എന്നാണ് കേരള കോൺഗ്രസുകാർ കരുതുന്നത്. പാലായ്ക്ക് ഉണ്ടായ ഈ നഷ്ടവും ഒരു പരിധിവരെ പരിഹരിക്കാൻ ജോസ് കെ മാണിയുടെ എംപി സ്ഥാനം കൊണ്ട് സാധിക്കും. ഇതെല്ലാം ചില നിരീക്ഷണങ്ങളാണ്കൃത്യം 16 ദിവസത്തിനകം ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും കാരണം നവംബർ 16 നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക